എന്ത് എഴുതണം എങ്ങനെ എഴുതണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല..കാരണം അത്രയ്ക്ക് വെറുക്കുന്നു ഈ കൂട്ടരെ...കേരളത്തിന്റെ അഭിമാനമായി മാറേണ്ട കൊച്ചി മെട്രോയെ ഇല്ലാത്ത ഓരോ കാരണം പറഞ്ഞു നീട്ടി നീട്ടി കൊണ്ട് പോകുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ കള്ളന്മാരെ... ഇവരെ പറ്റി മനസ്സില്‍ ഉള്ളത് പറഞ്ഞാല്‍ ഈ പരിസരം വൃത്തി കേടാവും എന്നത് കൊണ്ട് അതൊക്കെ ഞാന്‍ മനസ്സില്‍ തന്നെ വെക്കുന്നു.. ഇത് ഇങ്ങനെ ഒക്കെ ആവാന്‍ അല്ലെങ്കില്‍ എന്തൊക്കെയോ ആക്കി തീര്‍ക്കാന്‍ നടക്കുന്ന ഈ കൂട്ടര്‍ക്ക് ഒരേ ഒരു ലക്ഷ്യമേ ഉള്ളു, നമ്മുടെ പണം അവരുടെ പോക്കെറ്റില്‍ എത്തിക്കുക എന്നാ ഒരൊറ്റ ലക്ഷ്യം.. കാരണം അയ്യായിരം കോടിയുടെ മുകളില്‍ ചെലവ് വരുന്ന ഈ പദ്ധതി സ്വന്തം പോക്കെറ്റ് നിറക്കാന്‍ കയ്യിട്ടു വാരാനുള്ള ചക്കര കുടമാണെന്ന് ഇവിടുത്തെ പ്രധാനപ്പെട്ട കള്ളന്മാരെല്ലാം മനസ്സിലാക്കിയിരിക്കുന്നു.. അതിനു രാഷ്ട്രീയത്തിന്റെയോ ഉദ്യോഗത്തിന്റെയോ അതിര് വരമ്പുകള്‍ ഇല്ല... ഈ കാര്യത്തില്‍ എല്ലാവര്ക്കും ഒരേ മനസ്സ്...

ഇവിടെ ചില ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ കള്ളന്മാരെ കണ്ണടച്ച് വിശ്വസിക്കുന്ന, അവര്‍ക്ക് വേണ്ടി വാദിക്കുന്ന ആളുകളുടെ ചോദ്യം ഉണ്ട്, എന്ത് കൊണ്ട് ഇതിനു ആഗോള ടെണ്ടര്‍ വിളിച്ചു കൂടാ എന്ന്.. ഇവിടെ ടെണ്ടര്‍ വിളിച്ചു അതിന്റെ നടപടികളുമായി മുന്നോട്ടു പോവുകയാണെങ്കില്‍ പ്രവര്‍ത്തി തുടങ്ങാന്‍ ചുരുങ്ങിയത് 5-6 വര്‍ഷം എടുക്കും എന്നത് ഇത്രയും കാലത്തെ നിങ്ങളുടെ കളികള്‍ കണ്ട ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്നതെ ഉള്ളു.. അത് വഴി കമ്മീഷന് കൈക്കലാക്കുക എന്നാ ലക്ഷ്യം മാത്രമേ ഉള്ളു എന്നതും ഉറപ്പാണ്, അല്ലെങ്കില്‍ ഓരോ ദിവസം വൈകുന്തോറും നാല്പതു ലക്ഷം രൂപയ്ക്കു മുകളില്‍ നഷ്ടം വന്നു കൊണ്ടിരിക്കുന്ന ഈ പദ്ധതിയെ, ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാനുള്ള ആളുകളും യന്ത്ര സാമഗ്രികളും ഉള്ള,ഇത് വരെ ഏറ്റെടുത്ത പദ്ധതികളെല്ലാം തന്നെ നിശ്ചിത സമയത്തിന് മുന്നേ തീര്‍ത്തു ലാഭം നേടിക്കൊടുത്ത ഒരു പൊതുമേഖല സ്ഥാപനത്തെ ഏല്‍പ്പിക്കാന്‍ നിങ്ങള്‍ എന്തിനു ഭയപ്പെടുന്നു..?? കാരണം ഒന്നേ ഉള്ളു, അതിന്റെ തലപ്പത്ത് ഉള്ളത് ടി ശ്രീധരന് എന്ന കളങ്കമില്ലാത്ത അഴിമതിക്കെതിരെ സ്വന്തം പ്രവര്‍ത്തികള്‍ കൊണ്ട് മാതൃകയായ വലിയ മനുഷ്യന്..!! അതെ, അയാളുടെ കയ്യില്‍ ഈ പദ്ധതി എത്തിയാല്‍ നിങ്ങളുടെ പോക്കറ്റിലേക്കു ഒന്നും വരില്ല എന്ന് നിങ്ങള്‍ ഭയപ്പെടുന്നു..
ടി ശ്രീധരനെ ഞാന്‍ എന്തിനു ഇങ്ങനെ വലിയ ആളായി കാണുന്നു എന്ന് ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ എനിക്ക് അവരോടു ഒരു കാര്യമേ പറയാനുള്ളൂ, ഒന്ന് ഡല്‍ഹിയില്‍ പോയി മെട്രോയില്‍ കയറുക.. നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടി നിങ്ങള്‍ക്ക് തന്നെ ലഭിക്കും.. തിരക്കേറിയ ഡല്‍ഹിയുടെ മാര്‍ക്കറ്റുകളിലൂടെയും മറ്റും ഒരു ബില്‍ഡിംഗ് പോലും ഇതിനു വേണ്ടി പൊളിക്കാതെ നടപ്പില്‍ വരുത്തിയ ഡല്‍ഹി മെട്രോ ഇന്ത്യയില്‍ തന്നെയാണോ എന്ന് നിങ്ങളെ കൊണ്ട് ചിന്തിപ്പിക്കും..അത് വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ മനസ്സിലാക്കി തരാന്‍ ബുദ്ധിമുട്ടാണ്, അത് നേരിട്ട് അനുഭവിച്ചവര്‍ക്കു മനസ്സിലാകും... കൂടെ യാത്ര ചെയ്യുന്ന ഏതെങ്കിലും ഡല്‍ഹിക്കാരനോട് ചോദിക്കുക, ടി ശ്രീധരനെ പറ്റി, അവര്‍ പറഞ്ഞു തുടങ്ങിയാല്‍ പിന്നെ നിര്‍ത്തുമെന്ന് തോന്നുന്നില്ല..അത്രയ്ക്കുണ്ട് അവരുടെ മനസ്സില്‍ ശ്രീധരന് സ്ഥാനം..അവരുടെ യാത്ര ക്ലേശങ്ങള്‍ മാറ്റി കൊടുത്ത അദ്ദേഹത്തോടുള്ള സ്നേഹം അവരുടെ വാക്കുകളില്‍ നമുക്ക് കാണാന്‍ പറ്റും.. അവിടെ ശ്രീധരനെ അറിയാത്ത കുട്ടികള്‍ ഉണ്ടാവുമോ എന്ന് സംശയമാണ്... ഇത് ജനങ്ങളുടെ നേരിട്ടുള്ള അഭിപ്രായങ്ങള്‍..ഇനി ഔദ്യോഗികമായ പ്രശംസകള്‍ അറിയണമെങ്കില്‍ പട്ടേല്‍ ചൌക്ക് മെട്രോ സ്റ്റേഷനില്‍ ഒന്ന് ഇറങ്ങി അവിടെ സജ്ജീകരിച്ചിട്ടുള്ള മ്യുസിയത്തില്‍ ഒന്ന് കണ്ണോടിക്കുക, ഒരു ഭാഗത്ത് സജ്ജീകരിച്ച ഫോട്ടോകളില്‍ നിങ്ങള്‍ക്ക് കാണാം ടി ശ്രീധരന് എന്ന മലയാളി അവിടെ ഉണ്ടാക്കിയ പേരും പ്രശസ്തിയും..മലയാളി എന്ന നിലയില്‍ അഭിമാനം തോന്നിപ്പോകും..
മെട്രോ മ്യുസിയം- പട്ടേല്‍ ചൌക്ക് മെട്രോ സ്റ്റേഷന്.
അങ്ങനെ എല്ലാ വിധത്തിലും തന്റെ പ്രവര്‍ത്തികളിലൂടെ നമ്മുടെ കൊച്ചു കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ ആ വലിയ മനുഷ്യന് നമ്മുടെ കേരളത്തിലും ഇത് പോലെ ഒന്ന് വേണമെന്ന് പറഞ്ഞു മുന്നോട്ടു വന്നപ്പോള്‍ അതില്‍ നിന്നും പണം കട്ടെടുക്കാന്‍ നെറികെട്ട പ്രവര്‍ത്തികള്‍ കാണിക്കുന്ന ഇവിടുത്തെ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൊള്ളക്കാരെ, നിങ്ങളുടെ മുഖത്ത് ഇവിടുത്തെ ജനങ്ങള്‍ കാര്‍ക്കിച്ചു തുപ്പുന്ന കാലം വിദൂരത്തല്ല...
ഫേസ് ബുക്കില്‍ നിന്നും കിട്ടിയ ഒരു താരതമ്യത്തിന്റെ ചിത്രം ഇതിനോട് ചേര്‍ക്കുന്നു.. അത് ഉണ്ടാക്കിയ ആളോട് കടപ്പാട്..
ഫേസ് ബുക്കില്‍ നിന്നും കിട്ടിയ ഒരു താരതമ്യത്തിന്റെ ചിത്രം ഇതിനോട് ചേര്‍ക്കുന്നു.. അത് ഉണ്ടാക്കിയ ആളോട് കടപ്പാട്..