Monday, August 27, 2012

എയര്‍ ഇന്ത്യയുടെ മായാജാലം...

എയര്‍ ഇന്ത്യയുടെ മായാജാലം...

അങ്ങനെ എയര്‍ ഇന്ത്യയുടെ ലാഭ- നഷ്ടക്കണക്കുകള്‍ (നഷ്ടക്കണക്കുകള്‍ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ) വീണ്ടും പുറത്തു വിട്ടു... നഷ്ട്ടം കേവലം 1705 കോടി മാത്രം..!!! അന്തര്‍ദേശീയ സര്‍വീസ് രംഗത്താണ് 2009, 2010, 2011 വര്‍ഷങ്ങളില്‍ ഇത്രയും കനത്ത നഷ്ടം വന്നത്... ഇതൊക്കെ പോരാത്തതിന് എയര്‍ ഇന്ത്യയുടെ സ്വന്തം പൈലടുമാര് അവരുടെ വകയായി രണ്ടു മാസത്തെ സമരം വഴി( ഗള്‍ഫ്‌ സെക്ടറിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന സമയത്ത് മറ്റു എയര്‍ കമ്പനികളുമായി ഒത്തു കളിച്ചു കൊണ്ട് രണ്ടു പേരുടെയും കീശ വീര്‍പ്പിക്കാനുള്ള കലാപരിപാടി ആയിരുന്നു ആ സമരം..??? ) ഉണ്ടാക്കിയ നഷ്ട്ടം 600 കോടിയും...!!! 
എപ്പോ നോക്കിയാലും സീറ്റ്‌ ഇല്ല എന്നോ അല്ലെങ്കില്‍ വലിയ റേറ്റ് കാണുന്ന എയര്‍ ഇന്ത്യ എങ്ങനെ ഇത്രയും നഷ്ട്ടതിലായി എന്ന് അല്ഭുതപ്പെട്ടാണ് നഷ്ട്ടക്കണക്കുകളുടെ വിശദ വിവരങ്ങള്‍ അന്വേഷിച്ചത്, അപ്പോഴാണ്‌ പിടിപ്പു കേടിന്റെ ഉള്ളു കള്ളികള്‍ പുറത്തു വരുന്നത്..
പ്രധാനപ്പെട്ട സെക്ടരുകലാണ് അമേരിക്ക, കാനഡ, യുറോപ്, ഗള്‍ഫ്‌ എന്നിവ... വിവിധ സെക്ടരുകളുടെ കണക്ക് നോക്കുകയാണെങ്കില്‍,  2009-10, 2010-11, 2011-12 സാമ്പത്തിക വര്‍ഷങ്ങളില്‍ യു.എസ്, യൂറോപ് സെക്ടറുകളില്‍നിന്ന് യഥാക്രമം 1078 കോടി, 1707 കോടി, 596.9 കോടി എന്നിങ്ങനെയാണ് വരുമാനം. എന്നാല്‍, ചെലവ് യഥാക്രമം 2057 കോടി, 2861 കോടി, 983 കോടി എന്നിങ്ങനെയാണ്. അതായത് ഈ സെക്ടറുകളില്‍ ഓരോ വര്‍ഷവും 979 കോടി, 1154 കോടി, 386.1 കോടി എന്ന ക്രമത്തില്‍ നഷ്ടം സംഭവിച്ചു.. അതായത് മൂന്നു വര്‍ഷത്തെ മൊത്തം നഷ്ട്ടം 1705 കോടിയും അമേരിക്ക, കാനഡ, യുറോപ് സെക്ടോരുകളില്‍ നിന്ന് മാത്രം 2519 കോടിയും..!!!  അതായത് അമേരിക്ക, കാനഡ, യുറോപ് സെക്ടരുകളില്‍ ചിലവഴിക്കുന്നതിന്റെ പകുതിയോളം നഷ്ട്ടമായി മാറുന്നു..!!!  
 യു എസ്, യുറോപ് സെക്ടരുകളില്‍ നിന്ന് മാത്രം 2519 കോടി നഷ്ട്ടം ഉള്ളപ്പോ  മൊത്തം നഷ്ട്ടം 1705 കോടി മാത്രമായതെങ്ങനെ എന്നാ ചോദ്യമാണ് പിന്നെ വരുന്നത്...അവിടെയാണ് എയര്‍ ഇന്ത്യയുടെ മായാജാലം..!!!  ഗള്‍ഫ്‌ സെക്ടറിലെ കണക്കു ചേര്‍ത്ത് വായിക്കുമ്പോള്‍ ആണ് ഈ നഷ്ട്ടം കുറയുന്നത്, അതായത് ഗള്‍ഫ്‌ സെക്ടറിലെ യാത്രക്കാരില്‍ നിന്നും പിഴിഞ്ഞെടുക്കുന്ന പണം മറ്റു സെക്ടറില്‍ നിന്നും ഉണ്ടാകുന്ന നഷ്ട്ടത്തിന്റെ അളവ് കുറയ്ക്കാനാണ് പോകുന്നത് എന്ന്..!!! സാധാരണ നല്ല ലാഭം തരുന്ന ഉപഭോക്താക്കളോട് ഉടമകള്‍ പുലര്‍ത്തുന്ന ഒരു നയം ഉണ്ട്, അവര്‍ക്ക് കൂടുതല്‍ സൗകര്യം ചെയ്തു കൊടുത്തു അവരെ സന്തോഷിപ്പിച്ചു പിടിച്ചു നിര്‍ത്തുക എന്ന്... എവിടെ..!!! 4-5 മണിക്കൂര്‍ മാത്രം യാത്ര  ദൈര്‍ഘ്യം ഉള്ള  ഗള്‍ഫ്‌ സെക്ടരുകളിലെ ടിക്കറ്റ്‌  നിരക്കും  പത്തു മണിക്കൂറിനു മുകളില്‍  യാത്ര  ദൈര്‍ഘ്യം ഉള്ള മറ്റു സെക്ടരുകളിലെ നിരക്കും വെച്ച് നോക്കുമ്പോള്‍ അറിയാം എത്ര മാത്രം 'സൌകര്യങ്ങള്‍' ചെയ്തു കൊണ്ടാണ് അവരെ 'പിടിച്ചു' നിര്‍ത്തുന്നത്(നാട്ടിലുള്ളവരെ അവിടെ തന്നെയും ഗള്‍ഫിലുള്ളവരെ അവിടെ തന്നെയും..!! ) എന്ന്..!!! ഗള്‍ഫ്‌ സെക്ടറുകള്‍ ഒഴിച്ച് മറ്റു സെക്ടരുകളില്‍ ഇത് വരെ കാര്യമായ യാത്ര പ്രശ്നങ്ങള്‍ കേട്ടിട്ടില്ല, ഇത് വരെ ആ ഭാഗതോട്ടു യാത്ര ചെയ്യാത്തത് കൊണ്ട് അതിന്റെ വിവരങ്ങളും അറിയില്ല.. എന്തായാലും നഷ്ട്ടക്കനക്ക് വെച്ച് നോക്കുമ്പോ വിമാനങ്ങള്‍ ആളില്ലാതെ ഓടുന്നു അല്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ ഓടുന്നു എന്ന് മനസ്സിലാക്കാം.. അമേരിക്കന്‍ സെക്ടറിലെ സീസണും ഗള്‍ഫ്‌ സെക്ടറിലെ സീസണും ഒരുമിച്ചല്ല എന്നിരിക്കെ എന്ത് കൊണ്ട് ലാഭം തരുന്ന ഗള്‍ഫ്‌ സെക്ടറിലെ സീസണ്‍ സമയത്ത് കുറച്ചു വിമാനങ്ങള്‍ അധികം ഇട്ടു കൊണ്ട് യാത്രക്കാര്‍ക്ക് സൌകര്യവും എയര്‍ ഇന്ത്യയുടെ ലാഭവും കൂട്ടുന്നില്ല..?? എയര്‍ ഇന്ത്യയുടെ ഈ അനാസ്ഥ മുതലെടുത്ത്‌ കൊണ്ട് ഏറ്റവും കൂടുതല്‍ മെച്ചം ഉണ്ടാക്കുന്നത് വിദേശ വിമാന കമ്പനികളാണ്.. നമ്മുടെ രാജ്യത്ത് എത്തേണ്ട വന്‍ തുകയാണ് എയര്‍ ഇന്ത്യയുടെ ഈ കെടുകാര്യസ്ഥത കൊണ്ട് നഷ്ട്ടമാകുന്നത് എന്നതോടൊപ്പം സ്വന്തം പൌരന്മാര്‍ക്ക് സാമ്പത്തികമായും മാനസികമായും വന്‍ ബുധിമുട്ടുകലുമാണ് എന്നതും കൂടി ചേര്‍ത്ത് വായിക്കുക...  
വാല്‍കഷ്ണം :എന്റെ ചേട്ടാ, ലക്ഷം കോടികളുടെ അഴിമതിയും നഷ്ട്ടക്കക്കുകളും പുറത്തു വന്നോണ്ടിരിക്കുംബോയ എയര്‍ ഇന്ത്യയുടെ ഒരു 1700കോടിയുടെ കണക്കും കൊണ്ട് വന്നിരിക്കുന്നെ , ഒന്ന് പോടപ്പാ...!!!! അവരൊക്കെ ഇത്രേം ചെയ്യുമ്പോ ഞങ്ങള്‍ ആയിരത്തിന്റെ കണക്കെങ്കിലും പറയണ്ടേ, അല്ലെങ്കില്‍ ലക്ഷക്കണക്കിന്‌ രൂപ മാസാ മാസം എണ്ണി വാങ്ങി എയര്‍ ഇന്ത്യയുടെ തലപ്പത്തിരിക്കുന്ന ഞങ്ങള്‍ക്ക് മോശമല്ലേ..!!! 

7 comments :

  1. ഒരു പെട്ടിക്കടക്കാരന്റെ കച്ചവടബുദ്ധി പോലുമില്ലാത്തവരാണോ ഈ കമ്പനിയെ നയിക്കുന്നത്? കേരള സംസ്ഥാനത്തിനെ പകുതി ജനസംഖ്യയില്ലാത്ത ഖത്തർ, സിങ്കപ്പൂർ പിന്നെ ചില യുറോപ്യൻ രാജ്യങ്ങളുടെ എയർലൈനുകൾ ലോകത്തിലെ ഏറ്റവും ലാഭം കൊയ്യുന്ന, മികച്ച രീതിയിൽ ഓടുമ്പോഴാണ് ജനസംഖ്യയിൽ രണ്ടാം സ്ഥാനമുള്ള നമ്മുടെ, അതും പ്രവാസികളായി രണ്ട് കോടിയോളം ഇന്ത്യക്കാരുള്ള, ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ഇന്ത്യയുടെ ഔദ്യോഗിക കമ്പനി നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് മൂക്ക് കുത്തുന്നത്. നല്ല ലേഖനം

    ReplyDelete
  2. വളരെ നല്ല ലേഖനം.. ഇതില്‍ പലതും അവയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് അറിയാഞ്ഞിട്ടല്ല..അറിയില്ലെന്ന് നടിക്കുകയാണ്

    ReplyDelete
  3. @ചീരമുളക്, താങ്കള്‍ പറഞ്ഞത് ശെരിയാണ്.. പ്രവാസികള്‍ എല്ലാവര്ക്കും സുഖകരമായി യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കി എല്ലാവരെയും സ്വന്തം രാജ്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യയില്‍ മാത്രം യാത്ര ചെയ്യു എന്നാ രീതിയില്‍ എത്തിച്ചാല്‍, അവരെ അങ്ങനെ ഒരു വികാരത്തില്‍ എത്തിച്ചാല്‍ മാത്രം മതി എയര്‍ ഇന്ത്യയുടെ ലാഭം കുതിച്ചുയരാന്‍.......

    ReplyDelete
  4. @നിസാരന്‍, അതാണ്‌ യാഥാര്‍ത്ഥ്യം.. ആ കണ്ടില്ലെന്നു നടിക്കലിനു സാമ്പത്തിക ലാഭം ഉണ്ടാവുന്നുന്ടെന്നുള്ളത് കേവലം ആരോപണം എന്നതിനേക്കാള്‍ സത്യമാണെന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു.. അഭിപ്രായത്തിനു നന്ദി..

    ReplyDelete
  5. ഇതിനൊക്കെ ഒരുത്തരമേ ഉള്ളൂ, ഇവർ നന്നാവില്ല എന്ന് തീർച്ച
    നല്ല എഴിത്ത്

    ReplyDelete
  6. thasneem..excellent post..keep writing...

    ReplyDelete
  7. today's news:
    കുവൈത്ത് സിറ്റി: യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതില്‍ തങ്ങളെക്കാള്‍ മിടുക്കര്‍ വേറെയില്ലെന്ന് ഇന്ത്യയുടെ ദേശീയ വിമാന കമ്പനി ഒരിക്കല്‍കൂടി തെളിയിച്ചു. മോശം കാലാവസ്ഥ മൂലം വിമാനം ഒരു ദിവസം വൈകിയപ്പോള്‍ വിവരം യഥാസമയം യാത്രക്കാരെ അറിയിക്കാതെയും വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ അവഹേളിച്ചുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വീണ്ടും ‘കഴിവു’തെളിയിച്ചത്.
    ഞായറാഴ്ച രാത്രി എട്ട് മണിക്ക് എത്തേണ്ട കോഴിക്കോട്-മംഗലാപുരം-കുവൈത്ത് എ.എക്സ്.ബി 389 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മംഗലാപുരത്തെ മോശം കാലാവസ്ഥ മൂലമാണ് വൈകിയത്. ഇതുമൂലം ഞായറാഴ്ച രാത്രി 11ന് തിരിക്കേണ്ട കുവൈത്ത്-മംഗലാപുരം-കോഴിക്കോട് എ.എക്സ്.ബി 390 വിമാനവും വൈകി. ഉച്ചക്ക് രണ്ടിനാണ് എ.എക്സ്.ബി 389 വിമാനം കുവൈത്തിലെത്തിയത്. സാധാരണ ഗതിയില്‍ സര്‍വീസില്ലാത്ത ദിവസമായ ഇന്നലെ രാത്രി 11 മണിക്കാണ് ഞായറാഴ്ചത്തെ വിമാനം ഇവിടെനിന്ന് പുറപ്പെട്ടത്. മോശം കാലാവസ്ഥ മൂലം വിമാനം വൈകലും റദ്ദാക്കലുമൊക്കെ വ്യോമയാത്രാ രംഗത്ത് ഒഴിവാക്കാന്‍ പറ്റാത്തതാണെങ്കിലും ഇതുസംബന്ധിച്ച വിവരം യഥാസമയം യാത്രക്കാരെ അറിയിക്കുകയെന്നതും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയെന്നതും അന്താരാഷ്ട്ര തലത്തില്‍ പാലിക്കപ്പെടുന്ന മര്യാദയാണ്. എന്നാല്‍, ഇത് തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലായിരുന്നു എയര്‍ ഇന്ത്യ അധികൃതരുടെ സമീപനം.
    ഞായറാഴ്ച രാത്രി 11 മണിക്കുള്ള വിമാനത്തില്‍ പോകേണ്ട യാത്രക്കാരില്‍ പലരും എട്ടോടെ വിമാനത്താവളത്തിലെത്തിയ ശേഷമാണ് തങ്ങള്‍ക്ക് പോകാനുള്ള വിമാനം എത്തിയിട്ടില്ലെന്ന വിവരമറിയുന്നത്. എയര്‍ ഇന്ത്യയുടെ കൗണ്ടറിലുള്ളവര്‍ വിമാനമെത്തിയിട്ടില്ലെന്ന് അലസമായി പറഞ്ഞതല്ലാതെ മറ്റു വിവരങ്ങളൊന്നും കൈമാറാന്‍ തയാറായില്ലെന്ന് യാത്ര തിരിക്കേണ്ടിയിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശി സെയ്തുമ്മര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്തുചെയ്യണമെന്ന് അറിയാതെ വിമാനത്താവളത്തില്‍ കൂടിനിന്ന യാത്രക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
    സ്ത്രീകളും കുട്ടികളും രോഗികളുമടക്കമുണ്ടായിരുന്നു യാത്രക്കാരില്‍. വിവാഹവും മരണവും തുടങ്ങി അത്യാവശ്യ കാര്യങ്ങള്‍ക്കായി തിങ്കളാഴ്ച പകല്‍തന്നെ നാട്ടിലെത്തേണ്ടവരും കൂട്ടത്തിലുണ്ടായിരുന്നു. കോഴിക്കോട്ടുനിന്നുള്ള വിമാനം പുറപ്പെട്ടിട്ടില്ലെന്ന് നേരത്തേ അറിഞ്ഞതോടെ ഇവിടെനിന്ന് പുറപ്പെടേണ്ട വിമാനം വൈകുമെന്ന് ഉറപ്പായിട്ടും മുന്‍കൂട്ടി അറിയിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എല്ലാവരെയും ഫോണില്‍ വിളിച്ച് അറിയിക്കല്‍ പ്രായോഗികമല്ലെന്നായിരുന്നത്രെ അധികൃതരുടെ മറുപടി.
    ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട കുവൈത്ത് വിമാനം മോശം കാലാവസ്ഥ കാരണം മംഗലാപുരത്ത് ഇറങ്ങാനാവാതെ കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവിടുകയായിരുന്നു. എയര്‍ ഇന്ത്യ അധികൃതരുടെ അനാസ്ഥമൂലം ഈ വിമാനത്തിലെ യാത്രക്കാരും ഏറെ ബുദ്ധിമുട്ടി. ഞായറാഴ്ച രാവിലെ മംഗലാപുരത്തേക്കുള്ള ദുബൈ വിമാനം കോഴിക്കോട്ട് യാത്ര അവസാനിപ്പിച്ചതിനാല്‍ അതിലെ യാത്രക്കാരെയും കൂടി വഹിച്ചാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍, മോശം കാലാവസ്ഥമൂലം ഇറങ്ങാനാവാതെ ആറു മണിയോടെ കരിപ്പൂരില്‍തന്നെ തിരിച്ചെത്തിയ വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തിറക്കിയില്ല. ഉടന്‍ പുറപ്പെടുമെന്ന അറിയിപ്പുമായി യാത്രക്കാരെ കുഴക്കിയ ശേഷം ഒമ്പതരയോടെ തന്‍െറ ഡ്യൂട്ടി അവസാനിച്ചതായി പൈലറ്റ് അറിയിച്ചതോടെയാണ് പിന്നീട് തങ്ങളെ പുറത്തിറക്കിയതെന്ന് യാത്രക്കാരനായ പാലക്കാട് തൃത്താല സ്വദേശി ബക്കര്‍ പറഞ്ഞു. പുറത്തിറങ്ങിയ ശേഷവും കൃത്യമായ വിവരം നല്‍കാതെ വട്ടംകറക്കിയ അധികൃതര്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ യാത്രക്കാര്‍ക്ക് വേണ്ടത്ര ഭക്ഷണം നല്‍കാന്‍പോലും തയാറായില്ല.

    ReplyDelete