Tuesday, September 11, 2012

9/11 നാം കബളിക്കപ്പെട്ടോ..??

ഇന്ന് സെപ്റ്റംബര്‍ 11 പതിനൊന്നു വര്ഷം മുന്നേ അമേരിക്കന്‍ വാര്‍ത്താ എജെന്സികള്‍ വഴി ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തു വന്ന ദിവസം... ലോകത്ത് ഒരു മത വിഭാഗത്തിന് നേരെ ശത്രുതയുടെയും സംശയത്തിന്റെയും മുനകള്‍ കൂടുതല്‍ ശക്തമായി എറിയാന്‍ തുടങ്ങിയ ദിവസം..   തീവ്രവാദികള്‍ അമേരിക്കന്‍ യാത്ര വിമാനം തട്ടിയെടുത്തു അമേരിക്കയിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളില്‍ ഒന്നായ വേള്‍ഡ് ട്രേഡിംഗ്  സെന്റെറിന്റെ രണ്ടു കെട്ടിടങ്ങളിലേക്ക് ഇടിച്ചു കേറ്റി തകര്‍ത്തു... ഞെട്ടിത്തരിച്ചു പോയ വാര്‍ത്ത.. നാല് വിമാനങ്ങള്‍ അന്ന് തട്ടി എടുത്തു, അതില്‍ രണ്ടെണ്ണം  വേള്‍ഡ് ട്രേഡിംഗ് സെന്റെരിലെക്കും ഒരെണ്ണം പെണ്ടഗോനിലെക്കും ഇടിച്ചു കേറി... ഒരെണ്ണം തകര്‍ന്നു വീണു.. ആയിരങ്ങള്‍ അന്ന് കത്തിക്കരിഞ്ഞും കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ പെട്ടും കെട്ടിടത്തില്‍ നിന്നും ചാടിയും മരണപ്പെട്ടു..  അന്ന് കൊല്ലപ്പെട്ട ആയിരക്കണക്കിന് നിരപരാധികള്‍ക്ക്‌ ആദരാഞ്ജലികള്‍.. 

 ശക്തമായ ഇന്റലിജന്‍സ് സൗകര്യം ഉള്ള ഒരു രാജ്യത്ത് ഒരു ദിവസം നാല് വിമാനങ്ങള്‍ വളരെ എളുപ്പത്തില്‍ തട്ടി എടുത്തു എന്നത് ഉള്‍ക്കൊള്ളാന്‍ അത്ര പെട്ടെന്ന് ആര്‍ക്കും കഴിഞ്ഞെന്നു വരില്ല.. എന്നാലും കെട്ടിടങ്ങളിലേക്ക് വിമാനം ഇടിച്ചു കേറുന്ന വീഡിയോയും മറ്റും കണ്ടപ്പോ അത് ശേരിയാനെന്നു വിശ്വസിക്കേണ്ടി വന്നു.. തീവ്രവാദികള്‍ക്ക് നേരെ ഇത്ര ശക്തമായ വടി കിട്ടിയത് അമേരിക്ക ശെരിക്കും മുതലെടുക്കുന്ന കാഴ്ചകളാണ് നമ്മള്‍ പിന്നെ കണ്ടത്.. അമേരിക്ക ആയുധം കൊടുത്തു വളര്‍ത്തി ഒരു കാലത്ത് സമാധാനത്തിനു വേണ്ടിയുള്ള ദൂതനെന്നു വാഴ്ത്തി നടന്ന ഉസാമ ബിന്‍ ലാദനാണ് ഇതിനു പിന്നിലെന്നും അയാള് ഒളിച്ചിരിക്കുന്നത് അഫ്ഗാനിസ്ഥാനില്‍ ആണെന്നും പറഞ്ഞു ആ രാജ്യത്തിന് നേരെ യുദ്ധം പ്രക്യാപിച്ചു..
 അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചു ആ രാജ്യത്തിന്റെ നിയന്ത്രണം ശക്തമായ ആക്രമങ്ങള്‍ വഴി പിടിച്ചെടുക്കുന്നത് വരെ എത്തി ആ കാര്യങ്ങള്‍.. ആ കഥകളൊക്കെ നമുക്കെല്ലാവര്‍ക്കും അറിയാം.. അതിലേക്കു കൊടുത്താല്‍ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. 
ഈ അടുത്ത കാലത്ത് യാദ്രിശ്ചികമായി ഈ വേള്‍ഡ് ട്രേഡിംഗ് തകര്‍ച്ചക്ക് പിന്നില്‍ അമേരിക്ക തന്നെയോ എന്നാ വീഡിയോ കാണാന്‍ ഇടയായി.. അതില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ഇതിനെ പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു.. അങ്ങനെ കിട്ടിയ കുറച്ചു നിഗമനങ്ങള്‍ നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുകയാണ്.. 
പ്രധാനെപ്പെട്ട ഒരു സംശയം അഞ്ഞൂറ്  മീറ്ററിന് മുകളില്‍ ഉയരമുള്ള കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് ഒരു വിമാനം ഇടിച്ചതിനു ഒരു മണിക്കൂറിനുള്ളില്‍ ആ കെട്ടിടം പൂര്‍ണമായും തകര്‍ന്നു തരിപ്പണമായി എന്നതാണ്.. അതും അടുത്തുള്ള കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് വീഴാതെ നേരെ ഭൂമിയിലേക്ക്‌ താഴ്ന്നു എന്നതാണ്.. കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന ഒരു വിദ്യ ഉണ്ട്, എല്ലാ നിലയിലും സ്ഫോടക വസ്തു സ്ഥാപിച്ച ശേഷം ഒരേ സമയം പൊട്ടിച്ചാല്‍ വശങ്ങളിലേക്ക് വീഴാതെ നേരെ താഴേക്ക്‌ മാത്രം വീഴ്ത്തുന്ന വിദ്യ.. അങ്ങനെ ഒരു വിദ്യ ഇതില്‍ ഉപയോഗപ്പെടുതിയോ എന്നാ സംശയം ബലപ്പെടുത്തുന്ന ചിലത് കാണാന്‍ ഇടയായി.. 


വിമാനം ഇടിച്ച ഭാഗം മാത്രം കത്തി കൊണ്ടിരിക്കുമ്പോ പെട്ടെന്ന് എല്ലാ നിലയിലും സ്ഫോടനം ഉണ്ടാവുകയും നിമിഷങ്ങള്‍ക്കകം കെട്ടിടം പൂര്‍ണമായും തകരുകയായിരുന്നു എന്നും താഴെയുള്ള വീഡിയോ ശ്രദ്ധിച്ചാല്‍ മനസ്സിലാവും..

അത് പോലെ ഉയര്‍ന്നു വന്ന ഒരു സംശയമാണ് വിമാനമാണോ അതോ മിസ്സൈല്‍ ആണോ കെട്ടിടത്തില്‍ ഇടിച്ചു കയറിയത് എന്നത്.. അതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് കെട്ടിടത്തില്‍ ഇടിച്ച വിമാനം അതെ വേഗതയില്‍ തന്നെ എതിര്‍ വശത്ത് എത്തി എന്നതാണ്.. മുന്നിലുള്ള കെട്ടിടത്തിന്റെ സ്റ്റീല്‍ ഫ്രേമുകളില്‍ തട്ടിയിട്ടും വേഗതക്ക് ഒരു കുറവും വന്നില്ല എന്നത് സംശയം ഉളവാക്കുന്നു.. താഴെയുള്ള വീഡിയോ ശ്രദ്ധിച്ചാല്‍ കാണാന്‍ പറ്റും.. മാത്രമല്ല മറുവശത്ത് എത്തിയ വിമാനത്തിന്റെ മുന്‍ വശത്തിന്  ഒന്നും സംഭവിച്ചിട്ടില്ല എന്ന്.. ഒരു മിസ്സിലിനു മാത്രമേ ഇത്ര ശക്തമായ ബില്ടിങ്ങില്‍ ഇടിച്ചിട്ടും തകരാതെ അപ്പുറത്ത് എത്താന്‍ കഴിയു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.. 
ഇങ്ങനെ എല്ലാ വിധത്തിലും സംശയം ഉളവാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു ദുരൂഹമായി നില്‍ക്കുന്നു എന്നതാണ് വസ്തുത.. എണ്ണ ഉത്പാദന രാജ്യങ്ങളിലേക്ക് കടന്നു കയറാന്‍ വേണ്ടി നടത്തിയ ഒരു നാടകമാണ് എന്ന് വിശ്വസിക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍ തള്ളാന്‍ പറ്റുന്നതല്ല.. ഇതുമായി ബന്ധപ്പെട്ടുള്ള കുറച്ചു വീഡിയോ ലിങ്കുകള്‍ താഴെ ഇടുന്നു.. അവസാനമായി, വിമാനം തട്ടിയെടുത്തു എന്ന് പറയപ്പെടുന്ന 19 പേരില്‍ 7 പേര് ഇപ്പോയും ജീവിച്ചിരിക്കുന്നു എന്നതാണ്..!!!  




5 comments :

  1. ഈ ബ്ലോഗ്‌ അൽപം കടന്ന കൈ ആയിപ്പോയില്ലേ എന്നൊരു സംശയം എനിക്ക്‌ ഇല്ലാതില്ല. ഇൻഡ്യ മഹാരാജ്യത്തെ സ്തിതിവച്ച്‌ നോക്കിയാൽ തീവ്രവാതവുമായിപ്പിടിക്കപ്പെടുന്നവരിൽ 99.9% പേരും ഈപ്പറഞ്ഞ മതവിഭാഗത്തിൽപ്പെടുന്നവരാണു്. അവർ, രാജ്യത്തിനു പുറത്തുള്ളവരുടെ ദല്ലാളന്മാരായ ഏതാനംചില മതപണ്ഡിതന്മാരുടെ കെണിയിൽക്കുടുങ്ങി ഇതിൽ അകപ്പെട്ടുപോയവരും ആണു് എന്ന് ഞാൻ വിശ്വസ്സിക്കുന്നൂ. അലിയ്ക്ക്‌ ഹുസ്സാമ ബിൻ ലാതനെപ്പോലും വിശ്വസ്സിക്കാൻ കഴിയാതെ പോയതിലാണു് എനിക്ക്‌ ദുഃഖം. അദ്ദേഹം ആ സംഭവത്തിന്റെ ഉത്തരവാധിത്തം സ്വയം ഏറ്റെടുത്തിരുന്നൂ. 9/11 നുശേഷം അമേരിക്കയിൽ ഒരു ഓലപ്പടക്കം പോലും പൊട്ടാതിരുന്നൂ എങ്കിൽ അതിനുകാരണം അവരുടെ കടുത്ത നടപടികൾ തന്നെയാണു്. ഇവിടെ അതില്ലാത്തതുകൊണ്ടാണു് മാലപ്പടക്കമ്പോലെ മുക്കിനുമുക്കിനു് എന്നും ബോംബ്‌ പൊട്ടുന്നത്‌. അൽപം ചില്ലറയും ഒരു ബൈക്കും കൊടുത്താൽ സ്വന്തം വീട്ടിൽ പോലും ബോംബുവക്കാൻ തയ്യാറുള്ള ചില ചെറുപ്പക്കാരും അവർക്ക്‌ തുണയായുള്ള കുറെ രാഷ്ട്രീയക്കാരും അവരുടെ തണലിൽക്കഴിയുന്ന കുറെ അധികാരികളും ആണു് ഈ രാജ്യത്തിന്റെ ശാപം. ഏതായാലും ജാപാനിൽ ബോംബിട്ടത്‌ അമേരിക്കയായതിനാൽ അതൊരു അഗ്നിപർവതം പൊട്ടിയതായിരുന്നൂ എന്ന് അലി പറയില്ലന്നു കരുതുന്നൂ. പക്ഷേ ബോബയിലെ ആക്രമണം ചിലപ്പോൾ ശിവസേനക്കാർ നടത്തിയതാകാനാണു് സാധ്യത എന്ന് ഒരുപക്ഷേ അലി കരുതുന്നൂണ്ടാകാം. അതിന്റെയും വീഡിയോ ലഭിച്ചാൽ പോസ്റ്റിൽ ചേർക്കുക.

    ReplyDelete
  2. ഉസാമയെ വാഴ്ത്തിയത് ഞാനല്ല, ഞാനൊട്ടു വാഴ്ത്തുകയും ഇല്ല.. അയാള് ചെയ്തു എന്ന് പറഞ്ഞത് ഒരിക്കലും ഇസ്ലാമുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ്.. അമേരിക്ക തന്നെയാണ് അയാളെ വളര്‍ത്തിയതും സമാധാനത്തിന്റെ ദൂതനായി വാഴ്ത്തിയതും(അതിന്റെ വാര്‍ത്ത ഞാന്‍ ആഡ് ചെയ്തിരുന്നു)... ഞാന്‍ പറഞ്ഞ വിഷയം അതല്ല, ഞാന്‍ കുറച്ചു വിടെഒയും അതിനോട് ചേര്‍ത്ത് കുറച്ചു ചിത്രങ്ങളും ഇട്ടാണ് കാര്യങ്ങള്‍ പറഞ്ഞത്..ആ ചിത്രങ്ങളിലോ വീഡിയോകളിലോ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെങ്കില്‍ അതാണ്‌ പറയേണ്ടത്.. ഇതിനോട് ചേര്‍ത്ത് ഇന്ത്യയിലെ തീവ്രവാദം പറയേണ്ടതും ഇല്ല, അത് വേറെ വിഷയം.. പിടിക്കപ്പെടുന്ന തീവ്രവാദികളില്‍ പേരും മുസ്ലിമ്കലാനെന്നു പറയുന്നതിന്റെ കൂടെ തന്നെ കുറെ കാലം ഇതും പറഞ്ഞു ജയിലില്‍ കിടന്നു അവസാനം നിരപരാധി ആണെന്ന് അത് യഥാര്‍ത്ഥത്തില്‍ ചെയ്ത ആളുകള്‍ വെളിപ്പെടുത്തിയത് കൊണ്ട് നാം അറിഞ്ഞ ചെറുപ്പക്കാരുടെ കാര്യം കൂടി പറയണം മിസ്ടര്‍.. അതൊക്കെ വേറെ വിഷയം, ഇതും അതും കൂടി ചേര്‍ത്ത് കുഴക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. തീവ്രവാദത്തെ ശക്തമായ എതിര്‍ക്കുന്ന ആള് തന്നെയാണ് ഞാനും, പക്ഷെ അതിനു എന്റെ മതം തടസ്സമാവില്ല, എല്ലാ മതത്തിലുള്ള തീവ്രവാദത്തെയും ഞാന്‍ എതിര്‍ക്കും എന്റെ മനസ്സ് കൊണ്ടെങ്കിലും.. അതിനു ആര്‍ക്കെങ്കിലും സാധിക്കുന്നില്ല എങ്കില്‍ അവര്‍ ആ മതത്തിന്‍റെ ആളാവില്ല എന്നാ വിശ്വാസക്കാരനാണ് ഞാന്‍, കാരണം ഈ ലോകത്തിലെ ഒരു മതവും അക്രമം പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മാത്രമല്ല എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പാതയാണ്..

    ReplyDelete
  3. കുറെ യുടൂബ്‌ വീഡിയോകള്‍ അല്ലാതെ ആധികാരികമായ തെളിവുകള്‍ ഒന്നും ലഭ്യമല്ല, എങ്കിലും സംശയിക്കണം. അമേരിക്ക അല്ലെ ചിലപ്പോള്‍ ഇതിലപ്പുറവും കാണിക്കും. ഇതിനെ കുറിച്ച് പടന്നക്കാരന്‍ ഒരു പോസ്റ്റ്‌ ഇട്ടിടുണ്ട് വായിക്കുമല്ലോ.

    ReplyDelete
  4. എനിക്ക് ലഭിച്ച യുടുബ് വീഡിയോകളും സൈറ്റുകളും വെച്ച് എഴുതിയ പോസ്റ്റ്‌ ആണ്.. അത് പോലെ അമേരികയില്‍ നടന്ന കുറച്ചു പ്രകടങ്ങളുടെ ചിത്രങ്ങളും കണ്ടു.. എല്ലാം കൂടി കണ്ടപ്പോ ഇതില്‍ എന്തൊക്കെയോ സത്യം ഉണ്ടോ എന്ന് തോന്നിയത് കൊണ്ട് അത് നിങ്ങളുമായി പങ്കു വെച്ചു.. അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.. പടന്നക്കാരന്റെ പോസ്റ്റു ഉടനെ വായിക്കാം..

    ReplyDelete
  5. http://en.wikipedia.org/wiki/9/11_conspiracy_theories
    വിഷ്ണു എന്നാ സുഹൃത്തില്‍ നിന്നും കിട്ടിയ ലിങ്കാണ്, എന്റെ സംശയങ്ങള്‍ ഇതില്‍ വിശദമായി വായിക്കാം..

    ReplyDelete