ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ കഷ്ട്ടപെടുന്ന ഗൃഹനാഥന്മാര്‍ക്ക് ഇതാ അടുക്കളയുടെ ചൂടറിയാത്ത ചില്ലു ഗ്ലാസിട്ട ഓഫീസില്‍ ഇരുന്നു നാട്ടിലെ സ്ത്രീകളുടെ മൊത്തം പ്രശ്നങ്ങള്‍ പഠിച്ചു പരിഹാരം കാണാന്‍ നടക്കുന്ന കൊച്ചമ്മമാരുടെ കിടിലന്‍ സമ്മാനം..!!! സ്വന്തം ഭാര്യക്കും മാസാ മാസം എണ്ണി കൊടുക്കണം പോലും...!!! വെറുതെയല്ല, ഭാര്യ ചെയ്യുന്ന വീട്ടു ജോലികള്‍ക്കും ഭക്ഷണ സാദനങ്ങള്‍ ഉണ്ടാക്കി വിളമ്പി തന്നു സ്നേഹിക്കുന്നതിനും മാസത്തില്‍ കൃത്യമായി ശമ്പളം കൊടുക്കണം എന്ന്..!!! (ഇതൊക്കെ പെണ്ണ് കേട്ടുന്നതിന്റെ മുന്നേ അറിഞ്ഞിരുന്നെങ്കില്‍ ഒന്ന് കൂടെ ആലോചിച്ച ശേഷം മതിയായിരുന്നു കല്യാണം എന്ന് ആത്മഗദം..!!)

ഇത്രയും കാലം കൊച്ചമ്മമാരുടെ സ്ഥിരം ഡയലോഗ് ആയിരുന്നു സ്ത്രീകളെ കേവലം വീട്ടു ജോലിക്കാരി ആക്കി മാറ്റുന്നു, ഞങ്ങള്‍ക്ക് അതില്‍ നിന്നും മോചനം വേണം എന്നൊക്കെ... ഈ കൊച്ചമ്മമാരെ മാറ്റി നിര്‍ത്തിയാല്‍ ഏതൊരു സ്ത്രീയും അഭിമാനത്തോടെ പറയും, ഞങ്ങള്‍ മക്കള്‍ക്കും ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് അല്ലെങ്കില്‍ അവരെ ശുശ്രൂഷിക്കുന്നത് ഞങ്ങളുടെ മനസ്സിന്റെ സന്തോഷത്തിനാണ്.. ഞങ്ങള്‍ ഉണ്ടാക്കി കൊടുത്ത ഭക്ഷണം വീട്ടുകാര് കഴിക്കുന്നത് കണ്ടു ഞങ്ങളുടെ മനസ്സ് നിറയുന്നു... ഇങ്ങനെയുള്ള സ്ത്രീകളെ മുകളില്‍ ഉദ്ധരിച്ച ഡയലോഗ് പറഞ്ഞു പറഞ്ഞു വശീകരിക്കാന്‍ കൊച്ചമ്മമാര്
സകല ശ്രമങ്ങളും നടത്തി നോക്കി, ആണുങ്ങളെ ഒന്ന് അടുക്കളയില്‍ കേറ്റാന്‍...!!! രക്ഷയില്ല എന്ന് തോന്നിയപ്പോ ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു തലച്ചോറ്(?) പുണ്ണാക്കി ഇരിക്കുംപോയാണ് പുതിയ ഒരു ഐഡിയ, പണിയെടുക്കാം പക്ഷെ മാസത്തില്‍ കൃത്യമായി ശമ്പളം കിട്ടണം..!!! ഒരു ദിവസം പോലും സ്വന്തം വീട്ടുകാര്‍ക്ക് തന്റെ കൈ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കൊടുത്തു അവര്‍ ഭക്ഷിക്കുന്നത് കണ്ടു സന്തോഷിക്കാന്‍ പോലും മുതിരാത്ത കൊച്ചമ്മമാരെ, പണം എന്ന് കേട്ടാല്‍ സ്ത്രീകളുടെ മനസ്സ് മാറും എന്ന് വിചാരിച്ചാണ് നിങ്ങളുടെ ഈ പുതിയ അടവെങ്കില്‍, നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ എന്നെ പറയാന്‍ പറ്റൂ..കാരണം വീട്ടു ജോലിക്ക് ആളുണ്ടെങ്കില്‍ പോലും വീട്ടുകാര്‍ക്കുള്ള ഭക്ഷണം സ്വന്തം കൈ കൊണ്ട് ഉണ്ടാക്കുന്ന
മഹതികളായ അമ്മമാരും ഭാര്യമാരുമാണ് ഈ നാടിന്റെ മുതല്‍ കൂട്ട്.. വീട്ടുകാരുടെ സ്നേഹതെക്കാലും വലിയ ഒരു സന്തോഷവും മാസം കിട്ടാന്‍ പോകുന്ന ഈ ശമ്പളത്തില്‍ നിന്നും ലഭിക്കില്ല എന്ന് മാത്രമല്ല, അത് കുടുംബം എന്നാ സങ്കല്‍പ്പത്തെ അല്ലെങ്കില്‍ മഹത്വരമായ ഘടനയെ അട്ടി മറിക്കാന്‍ മാത്രമേ ഉപകാരപ്പെടു...
വാല്‍ കഷ്ണം:വീട്ടിലെ തീന്‍ മേശയില്‍ നിന്നും ഭക്ഷണത്തിന് ശേഷം എണീറ്റ് പോകുമ്പോള്‍ ഭാര്യമാര്‍ക്കുള്ള ടിപ് വെക്കാന്‍ മറക്കണ്ട...!!! ഇനിയിപ്പോ വീട്ടിലെ ജോലികള്‍ മൊത്തം എടുക്കാന്‍ ആളുണ്ട്, അത് കൊണ്ട് ഭാര്യക്ക് പ്രത്യേകം ശമ്പളം കൊടുക്കണ്ട എന്നാണു മനസ്സില്‍ എങ്കില്‍ സൂക്ഷിക്കുക, ഭാര്യക്ക് നോക്ക് കൂലി കൊടുത്തില്ലെങ്കില്‍ പട്ടിണിയാവാന്‍ സാധ്യത ഉണ്ട്, ജാഗ്രതൈ..!!!
നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക..
ReplyDeletekollam!
ReplyDeleteനന്ദി സജീര്‍......,..
ReplyDelete