റെയില്‍ പാളത്തില്‍ ബോംബു കിട്ടി എന്ന് വാര്‍ത്ത കണ്ട ഉടനെ പ്രതീക്ഷിച്ചു തീവ്രവാദ-വര്‍ഗീയ വാദ ചര്‍ച്ചകളും പോടീ പൂരങ്ങളും.. പക്ഷെ ആദ്യം തന്നെ ചിലത് മണത്തു... മണം ശേരിയായിരുന്നു എന്ന് പിന്നെയുള്ള വാര്‍ത്തകളില്‍ നിന്ന് ഉറപ്പിക്കുകയും ചെയ്തു.. സാധാരണയായി ബോംബു കണ്ടെത്തിയാല്‍ ഉടനെ വരും തീവ്രവാദികളുടെ അട്ടിമറി ശ്രമം ആണെന്ന് സംശയിക്കുന്നു, നിരോധിക്കപ്പെട്ട സംഘടനകളുടെ പങ്കു പരിശോധിക്കും തുടങ്ങി മുട്ടന്‍ ചര്‍ച്ചകളും ആവശ്യങ്ങളും.. കഴിഞ്ഞ ദിവസം കോട്ടയത്ത് ബോംബു കണ്ടെത്തിയപ്പോ ഇതൊന്നും കാണാതായപ്പോ എന്താ ഒന്നും ഇല്ലാത്തത് എന്ന് ആലോചിച്ചു ഇരിക്കുംബോയാണ് ബോംബു വെച്ച പാത്രത്തില്‍ തോമസ് എന്നാ പേരുണ്ടായിരുന്നു എന്നാ വാര്‍ത്ത..!!! ചുമ്മാതല്ല ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളാതായിപ്പോയത് .. അങ്ങനെ തോമസിനെ ചോദ്യം ചെയ്തു തുടങ്ങി... തോമസ് പറഞ്ഞു ഞാന്‍ ഒന്നും ചെയ്തിട്ടില്ല, എന്നോട് ദേഷ്യമുള്ള ആരോ ചെയ്തതാവുമെന്നു... അതാ മനസ്സില്‍ വീണ്ടും ഒരു ലഡ്ഡു പൊട്ടി.. ആ ദേഷ്യമുണ്ടായിരുന്ന ആളെങ്ങാനും 'ബോംബി'ന്റെ ആളായിരിക്കണേ...എന്നിട്ട് വേണം ചര്‍ച്ചകള്‍ തുടങ്ങാന്‍.. ഒടുവില്‍ അയാളുടെയും പേര് പുറത്തു വന്നു, സെന്തില്‍..!! നോക്കണേ കഷ്ട്ട കാലം...ഇതിപ്പോ ചീറ്റി പോയല്ലോ.. എന്തൊക്കെ വിചാരിച്ചതേനും,രാജ്യത്ത് ടിഫിന്‍ ബോക്സില്‍ ബോംബു വെച്ച് നടന്നിട്ടുള്ള എല്ലാ സ്ഫോടനങ്ങളും പുനരന്വേഷിക്കണം, അന്താരാഷ്‌ട്ര ബന്ധങ്ങള്‍ പുറത്തു കൊണ്ട് വരിക, എവിടുന്നൊക്കെ സഹായം കിട്ടി എന്ന് അന്വേഷണം നടത്തണം തുടങ്ങി പോയന്റുകളൊക്കെ ഭംഗിയായി നോട്ട് ചെയ്തു വെച്ചതെനും, ചാനെലില്‍ കേറുമ്പോ ഒന്നും വിട്ടു പോകരുതല്ലോ..!!! മുംബ് ഇമെയില്‍ കേസില്‍ ഒരു ബിജു കുടുങ്ങിയിരുന്നു, ആദ്യം ബിജു എന്നാ പേര് കേട്ടപ്പോ എല്ലാരുടെയും മുഖമങ്ങു മങ്ങി, പിന്നെയല്ലേ വാര്‍ത്ത വരുന്നത് ബിജു സലിം എന്നാണു എന്ന്..പിന്നെന്താ പറയാന്‍, മനസ്സില്‍ ഒരു ആയിരം ലഡ്ഡു ഒരുമിച്ചു പൊട്ടിയത് പോലെ..!!! പിന്നെ ഒന്നും നോക്കിയില്ല പൌടറും ഇട്ടു ചാനെല്‍ റൂമുകള്‍ മാറി മാറി കയറി ഇറങ്ങി അങ്ങട്ട് ആഘോഷിച്ചു..അത് പോലെ ഇനിയിപ്പോ ഈ സെന്തിലിന്റെ കൂടെ എന്തേലും വാലുണ്ടോ എന്ന് അന്വേഷിച്ചു നോക്കാം, വല്ല വാലും ഉണ്ടെങ്കില്‍ ഇട്ട പൌടരും എഴുതി വെച്ച നോടുകളും വെറുതെ ആവില്ലല്ലോ...!! ഒടുവില്‍ ആള് പിടിയിലായി, എന്താ ചെയ്യാനാ നമുക്ക് വേണ്ട ഒരു വാലും ഇല്ല,ആകെ ഉള്ളത് കുമാര്‍ എന്നാ വാല് മാത്രം... എല്ലാ ലഡുവും ഒരുമിച്ചു എക്സ്പൈറി ഡേറ്റ് കഴിഞ്ഞ പോലെ ആയിപ്പോയി.. എന്നാ പിന്നെ ഒന്നും നോക്കണ്ട, കുറെ കാലായില്ലേ മാനസിക രോഗി തന്നെ അടിച്ചു വിടുന്നു, അത് കൊണ്ട് ഇപ്രാവശ്യം മാറ്റി പിടിക്കാം,അത് കേവലം വ്യക്തി വൈരാഗ്യം മാത്രം,ബോംബോന്നുമല്ല, അതൊരു സ്ഫോടക വസ്തു മാത്രം....!! വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ തീവണ്ടിക്കാണോ ബോംബു(ക്ഷമിക്കണം, സ്ഫോടക വസ്തു..!!) വെക്കുന്നത്, ടൈമര്‍ ഘടിപ്പിച്ച ബോംബുണ്ടാക്കാന്‍ എവിടുന്നു പരിശീലനം കിട്ടി, ആരൊക്കെ സഹായിച്ചു, തുടങ്ങിയതോന്നും ചോദിക്കേണ്ട കാര്യമില്ല..അത് നമ്മുടെ വിഷയമേ അല്ല... അയാള് നിരവധി സ്ടെഷന്‍ പരിധികളില്‍,നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന കാര്യം പ്രത്യേകിച്ചും..!!!
നമോ വാകം...!!!














