Wednesday, March 3, 2010

ഹര്‍ത്താല്‍ ദിനത്തിലെ ഇറച്ചി കച്ചവടം....





മലയാളികള്‍ പൊതുവേ തടിയന്മാര്‍ ആണെന്നാണല്ലോ..ഇറച്ചിവെട്ടുകാരന്‍ മനാഫിന്റെ വാക്കുകളില്‍ നിന്നും മലയാളികള്‍ (ഈ പറയുന്ന ഞാനും) തടിചില്ലെന്കിലെ അത്ഭുതമുള്ളൂ.. കാരണം ഹര്‍ത്താല്‍ ദിനങ്ങളില്‍ സാധാരണ വില്കുന്നതിന്റെ രണ്ടും മൂന്നും ഇരട്ടി ഇറച്ചിയാനത്രേ അവന്‍ വില്കാരുല്ലത് ...!!!!! ഹര്‍ത്താല്‍ ദിന സ്പെഷ്യല്‍ അറവുശാലകള്‍ നാട്ടില്‍ വേറെ ഉണ്ട് എന്നിട്ട് പോലും അവന്റെ കച്ചവടം ഇരട്ടിയാണ് എന്ന്..!!! നോമ്പ് കാലത്ത് മുസ്ലിംകള്‍ ഇറച്ചി കൂടുതലായി വാങ്ങുന്നത് കൊണ്ട് താത്കാലിക ഇറച്ചി കടകള്‍ തുടങ്ങാറുണ്ട് (എന്ജിനീയരുടെ ഭാഷയില്‍ പറഞ്ഞാല്‍ LOAD SHARING ), അത് പോലെയാണ് ഹര്‍ത്താല്‍ ദിനത്തിലെ സ്പെഷ്യല്‍ ഇറച്ചി കടകള്‍... ഒരു പൊതു അവധി ദിവസമാണെങ്കില്‍ വീട്ടില്‍ എല്ലാവരും ഉണ്ടാവണമെന്നില്ല, കാരണം അവധി ദിവസത്തില്‍ ഏതെങ്കിലും കല്യാണം, ഗ്രിഹപ്രവേശം തുടങ്ങി എന്തെങ്കിലും പരിപാടികള്‍ ഉണ്ടാവും... പക്ഷെ ഹര്‍ത്താല്‍ ദിനത്തില്‍ ഇങ്ങനെയുള്ള യാതൊരു വിധ പരിപാടികളും ഉണ്ടാവാത്തത് കൊണ്ട് എല്ലാവരും വീട്ടില്‍ തന്നെ കാണും... പിന്നെ നല്ല ഭക്ഷണവും ഉണ്ടാക്കി വീട്ടില്‍ ഇരുന്നു ഹര്‍ത്താല്‍ "ആഘോഷം"....!!!!!
ഈയുള്ളവന് ഈ ഹര്‍ത്താല്‍ ദിനം ഡ്യൂട്ടി ആയിരുന്നു. ഹാ കഷ്ടം... പക്ഷെ ഡ്യൂട്ടിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല എല്ലാം നോര്‍മല്‍... അത് കൊണ്ട് ഒരു കാര്യം മനസ്സിലായി, എല്ലാവരും വീടുകളില്‍ ടി വി യുടെ മുന്നില്‍ ഫാനും ഇട്ടു ഒരേ ഇരിപായിരുന്നു എന്ന്... ചുരുക്കി പറഞ്ഞാല്‍ ഒരു അവധി ദിനത്തെക്കാള്‍ നാം ഹര്‍ത്താലീയര്‍ (മലയാളികള്‍...!!!) ആഘോഷിക്കുന്നത് നമ്മുടെ സ്വന്തം ഹര്‍ത്താല്‍ തന്നെ..!!!!!
പിന്കുറിപ്പ്:- ബിവരജെസ് കോര്പരെഷനുമായി ബന്ധമില്ലതതിനാല്‍ അതിന്റെ അവസ്ഥ ചെര്‍ക്കാത്തതിനു ക്ഷമ ചോദിക്കുന്നു.. അതും കൂടെ ചേര്‍ത്താലേ ഇത് പൂര്‍ണമാവു എന്ന് അറിയാം എന്നാല്‍ പോലും...........
posted by തസ്നീം അലി

2 comments :

  1. very good...keep going...waiting for the next post...Alo please avoid word verification for comments...

    ReplyDelete
  2. hm.. ഗുരുജിക്ക് അഭിവാദ്യങ്ങള്‍ ....

    ReplyDelete