Sunday, June 9, 2013

യുനിവെഴ്സിറ്റി ലീക്സ്

ബിരുദ പഠനത്തിന്റെ രണ്ടാം വർഷം, നാലാം സെമെസ്റ്റെർ.. പരീക്ഷകൾ ഓരോന്നായി കഴിഞ്ഞു..അവസാനത്തെ ഒരു പേപ്പർ മാത്രം ബാക്കി.. നാലാം സെമെസ്റ്റെരിലെ താരതമ്യേനെ എളുപ്പമുള്ള വിഷയം മാത്രം ബാക്കി.. അതിന്റെ തൊട്ടു മുന്നത്തെ ദിവസമാണ് വലിയ പെരുന്നാൾ വന്നത്.. അന്ന് വരെ ഒരു പെരുന്നാളിനു പോലും നാട്ടിൽ ഇല്ലാതിരുന്നിട്ടില്ല.. പരീക്ഷ തലയ്ക്കു മുകളിൽ ഉണ്ടെങ്കിലും നാട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു.. പരീക്ഷ പിന്നെയും വരും, ആ പെരുന്നാള് പിന്നെ കിട്ടില്ലല്ലോ..!!! ജാഫറിനെ കൂടെ കൂട്ടാൻ ഒന്ന് ശ്രമിച്ചു നോക്കി.. എവിടെ..!!! ഒരു രക്ഷയുമില്ല, അവൻ ഒടുക്കത്തെ പഠനം.. നാട്ടിലെ പെരുന്നാളിന്റെ ഓർമകളുമായി അവിടെ ഇരുന്നാൽ ഒരു വസ്തുവും പഠിക്കാനാവില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് പിറ്റേ ദിവസം പെരുന്നാളും കൂടി അന്ന് വൈകുന്നേരം തന്നെ തിരിച്ചു വണ്ടി കേറാം എന്ന ഉദ്ദേശത്തോടെ രാത്രി 10:30നുള്ള മംഗള എക്സ്പ്രസ്സിൽ നാട്ടിലേക്ക് വണ്ടി കയറി.. കൂടെ പഠിക്കാനുള്ള പുസ്തകവും എടുത്തു(തെറ്റിദ്ധരിക്കേണ്ട,വീട്ടുകാരെ പറ്റിക്കാനാ)..
പരീക്ഷ സമയത്ത് നിരാശ കാമുകന്മാരെ പോലെ താടി വടിക്കാതെ നടക്കുന്ന അതേ കോലത്തിൽ വീട്ടിൽ കേറി ചെന്നപ്പോ വീട്ടുകാരൊന്നു ഞെട്ടി..!! പെട്ടെന്ന് ഷേവ് ചെയ്തു പ്രശ്നം പരിഹരിച്ചു വീട്ടുകാരോടും കുടുംബക്കാരോടും സുഹൃത്തുക്കളോടും ഒപ്പം പെരുന്നാൾ ആഘോഷിച്ചു.. വൈകുന്നേരം ആയപ്പോയാണ് ഓർമ വന്നത്, തിരിച്ചു പോകണ്ടെന്നു.. 

വീട്ടിൽ ബാക്കിയുള്ള ബിരിയാണിയും അന്നത്തെ ദിവസം അകത്താക്കിയ വിവിധ അടുക്കളകളിൽ നിന്നും ഉണ്ടായ ബിരിയാണികളും എന്നെ പിറകോട്ടു വലിച്ചു... പരീക്ഷ നാളെ അല്ലല്ലോ, മറ്റന്നാളല്ലേ എന്ന് സ്വയം പറഞ്ഞു മനസ്സിലാക്കി വീട്ടിൽ തന്നെ കൂടി.. 
പിറ്റേ ദിവസം വീട്ടുകാരു ബുദ്ധിമുട്ടിച്ചപ്പോ പുസ്തകം എടുത്ത് പഠിക്കാനിരുന്നു.. ഇഷ്ട്ടപ്പെട്ട വിഷയം ആയതിനാൽ കുറെ എന്തൊക്കെയോ നോക്കി വെച്ച് ഒരു കണക്കിന് എന്തൊക്കെയോ പഠിച്ചു.. അന്ന് വൈകുന്നേരത്തെ മംഗളക്ക് തിരിച്ചു കോളേജിലേക്കു.. ഹോസ്റ്റലിൽ എത്തുമ്പോ സമയം രാത്രി 12 കഴിഞ്ഞിരുന്നു.. നാട്ടിൽ നിന്ന് കൊണ്ട് വന്ന ഫുഡ്‌ ഐറ്റംസ് ഒക്കെ വിതരണം ചെയ്തു കഴിഞ്ഞപ്പോ എല്ലാരും വീണ്ടും പഠിക്കാനിരുന്നു.. ജാഫർ വന്നു പറഞ്ഞു, "അളിയാ, ചോദ്യ പേപ്പർ കിട്ടിയിട്ടുണ്ട്.. വേണെങ്കിൽ നോക്കിക്കോ.."

ജാഫറിന്റെ അടുത്ത് നിന്ന് ചോദ്യം വാങ്ങി നോക്കിയപ്പോ ശെരിക്കും ഞെട്ടി.. ഞാൻ പഠിച്ചു വെച്ച കാര്യങ്ങൾ വെച്ച് ആ പരീക്ഷ എഴുതുകയാണെങ്കിൽ ജയിക്കാനുള്ള വകുപ്പ് പോലും ആവില്ല.. അവിടെ എല്ലാവരും ചോദ്യം വെച്ച് ഇരുന്നു പഠിച്ചു ഏകദേശം കവർ ചെയ്തിരിക്കുന്നു.. ഞാൻ ഇനി തല കുത്തി മറിഞ്ഞാലും 9മണിക്കുള്ള പരീക്ഷക്ക്‌ മുംബ് ഇത് പഠിച്ചു തീരില്ല.. എന്ത് ചെയ്യും എന്ന് ആലോചിച്ചു കണ്‍ഫ്യുഷൻ അടിച്ചു രണ്ടു ദിവസമായി എന്നെ പിരിഞ്ഞിരിക്കുന്ന എന്റെ സ്വന്തം കിടക്കയിലോട്ട് ഒന്ന് ചാഞ്ഞു.. കണ്‍ഫ്യുഷൻ ഉറക്കത്തിനു വഴി മാറിയത് എപ്പോഴാണെന്ന് അറിയില്ല, പെട്ടെന്ന് ഞെട്ടി എണീറ്റ്‌ സമയം നോക്കുമ്പോ രാവിലെ 6മണി..!!!

ഇനിയിപ്പോ വേറെ ഒരു രക്ഷയുമില്ല.. ആ ചോദ്യ പേപ്പർ പൂർണമായി ഒന്ന് നോക്കാൻ പോലും സമയമില്ല.. വരുന്നിടത്ത് വെച്ച് കാണാം എന്നും വെച്ച് ഞാൻ പഠിച്ചു വെച്ച ഭാഗങ്ങൾ ഒന്ന് റിവിഷൻ നടത്തി പരീക്ഷക്ക്‌ പോയി, അവസാന വട്ട മിനുക്ക്‌ പണികൾ നടത്തുന്ന ജാഫറിന്റെ മുന്നിലൂടെ...

പരീക്ഷ ഹാളിൽ ജാഫർ എന്റെ മുന്നിലാണ്.. ചോദ്യ പേപ്പർ വന്നു.. എടുത്തു നോക്കിയപ്പോ തലേ ദിവസം ജാഫറിന്റെ കയ്യിൽ കണ്ടത് അല്ലല്ലോ എന്നൊരു സംശയം.. മുന്നിൽ നിന്ന് സങ്കടത്തോടെ തിരിഞ്ഞു നോക്കുന്ന ജാഫറിന്റെ മുഖം കണ്ടപ്പോ സംശയം അസ്ഥാനത്തല്ല എന്ന് ഉറപ്പായി.. ഏകദേശ ചോദ്യങ്ങളും ഞാൻ നോക്കി വെച്ച ഭാഗത്ത്‌ നിന്ന്..!!! അത് എഴുതിപ്പിടിപ്പിക്കുന്നതിനിടക്ക് ജാഫർ എപ്പോഴോ ഇറങ്ങി പോകുന്നത് കണ്ടിരുന്നു.. കൂടെ മറ്റു സഖാക്കളും..

തിരിച്ചു റൂമിലെത്തിയപ്പോ ചിരിക്കണോ അതോ പൊട്ടിച്ചിരിക്കണോ എന്നാ സംശയത്തിൽ ആയി ഞാൻ.. അപ്പോഴാണ്‌ അറിഞ്ഞത് ജാഫർ മാത്രമല്ല പെരുന്നാളിന് നാട്ടിൽ പോകാതെ ഹോസ്റ്റൽ തന്നെ നിന്ന എല്ലാവരും ശശി ആയിട്ടുണ്ട്..!!! തലേ ദിവസം കണ്ഫ്യുഷൻ അടിച്ചു കിടക്കാൻ തോന്നിയ നിമിഷത്തെയും എന്നെ ഉറക്കിലേക്ക് തള്ളി വിട്ട ബിരിയാണിയെയും സ്തുതിച്ചു പോയി.. 

ഫലം വന്നു, പെരുന്നാളും ആഘോഷിച്ചു ബിരിയാണിയും തട്ടി പരീക്ഷയും പാസ് ആയി അഹങ്കരിച്ചു ജാഫറിന്റെയും മറ്റു സഖാക്കളുടെയും അടുത്ത് നിന്ന് പുറത്തിട്ടു നല്ല പൂശു കിട്ടിയതിന്റെ ഓർമ്മകൾ..!!! 

17 comments :

 1. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കല്ലേ..

  ReplyDelete
 2. അന്ന് പുറം ചെണ്ട ആയിക്കാണും ഹിഹിഹിഹ്

  ReplyDelete
  Replies
  1. അത് പ്രത്യേകിച്ച് പറയാനുണ്ടോ..!! കുറച്ചു വീതി കൂടിയ പുറം ആയത് കൊണ്ട് അവര് ശെരിക്കു ആഘോഷിച്ചു..

   Delete
 3. നല്ല ഓര്‍മ്മകള്‍

  ReplyDelete
  Replies
  1. അഭിപ്രായത്തിനു നന്ദി അഹ്മദ്ക.. :) :)

   Delete
 4. ജാഫര്‍ ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് അല്ലെ!

  ഇതുപോലെ രസമുള്ള അവിശ്വസനീയമായ അനുഭവങ്ങള്‍ എത്രയെത്ര! കൊള്ളാം കേട്ടോ!

  ReplyDelete
  Replies
  1. അതെ അതെ... ഒരുപാട് ഓർമ്മകൾ.. ഒന്നാം വർഷം നടന്ന പരീക്ഷയുടെ ഒരു അനുഭവം ഉണ്ട്.. അത് പിന്നെ എഴുതാം. അഭിപ്രായത്തിനു നന്ദി വിഷ്ണു..

   Delete
 5. നന്നായിട്ടുണ്ട്..എന്നാലും പാവം പിള്ളേര്‍ ..!! :D

  ReplyDelete
  Replies
  1. ഹ ഹ.. അഭിപ്രായത്തിനു നന്ദി നിഖിൽ

   Delete
 6. അഹ ..നമ്മടെഅടുത്താ അവന്മാരുടെ കളി .....:))

  രണ്ടു ദിവസമായി എന്നെ പിരിഞ്ഞിരിക്കുന്ന
  എന്റെ സ്വന്തം കിടക്കയിലോട്ട് ...ഈ പ്രയോഗം നന്നായിട്ടുണ്ട്

  തനിക്കു കഥ എഴുത്നുള്ള കഴിവ് വ്യക്തം
  ഇനിയും വരാം ..നന്മ നേരുന്നു

  ReplyDelete
  Replies
  1. നന്ദി പൈമ.. ഞാൻ ശ്രമിക്കാം... നിങ്ങളുടെയൊക്കെ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു..

   Delete
 7. കൊള്ളാം നല്ല രചന....

  ReplyDelete
  Replies
  1. സുബൈർ ഭായ്, അഭിപ്രായത്തിനു നന്ദി.. മറ്റു ലേഖനങ്ങൾ കൂടി വായിക്കുമല്ലോ.

   Delete
 8. This comment has been removed by the author.

  ReplyDelete
 9. അല്ലെ യുനിവേര്സിടി അവർ എപ്പോയും അങ്ങനെയ തലേ ദിവസം ചോദ്യ പേപ്പർ തരും പിറ്റേന്ന് വേറെ ഒന്നു തരും..ജഫെരിനു കിട്ടിയ സെയിം പണി എനിക്കും കിട്ടീക്ക് .ഒരു പേപ്പർ ബാക്കും അതോടെ പ്ലൈസ്മെന്റ്റ് നു ഇരിക്കാനുള്ള ആഗ്രഹം മടക്കി കൂടി കയ്യിലും അവർ

  ReplyDelete