Saturday, June 15, 2013

അമളി പി പി, ക്ലാസ് :അഞ്ച് ബി

അന്ന് ഒരു ബുധനാഴ്ച, സമയം പതിനൊന്നു മണി ആയിക്കാണും,എന്നൊക്കെ പറഞ്ഞു തുടങ്ങാന്‍ ആഗ്രഹമുണ്ട്, പക്ഷെ ദിവസമൊന്നും ഓര്‍മയില്ല..ആകെ ഓര്‍മയുള്ളത് അഞ്ചാം ക്ലാസ് ബി...ഭൂമിവാതുക്കല്‍ എം എല്‍ പി സ്കൂളിലെ പണ്ടം മണക്കുന്ന ക്ലാസ്.. പണ്ടത്തിന്റെ മണവും എന്റെ ക്ലാസ്സും തമ്മിലുള്ള ബന്ധം പറയുവാണെങ്കില്‍ ഞങ്ങള്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോ കിട്ടിയ ക്ലാസ് താഴെ അങ്ങേ അറ്റത്തുള്ള മുറി..ഇറച്ചിപ്പീടികയില്‍ നിന്നും പണ്ടം കൊണ്ടിടുന്ന കുഴിയുടെ തൊട്ടടുത്ത ക്ലാസ്..മണം സഹിക്ക വയ്യാതെ ഞങ്ങള്‍ ഉള്ള ശ്രമങ്ങളൊക്കെ നടത്തി നോക്കി അവിടെ നിന്നും ക്ലാസ് മാറ്റിക്കിട്ടാന്‍, പക്ഷെ ആ ശ്രമത്തിനു ഫലം കിട്ടിയത് ആ അധ്യായന വര്ഷം കഴിയാനായപ്പോ..സാരമില്ല അവസാനമെങ്കിലും കുറച്ചു കാലം പണ്ടത്തിന്റെ മണം ഇല്ലാതെ ക്ലാസ്സില്‍ ഇരിക്കാലോ എന്ന് സമാധാനിച്ചു..
ആ വര്ഷം കഴിഞ്ഞു പിന്നെ അഞ്ചാം ക്ലാസില്‍ എത്തിയപ്പോയല്ലേ കഥ, അഞ്ച് ബി, അതെ ആ അറ്റത്തുള്ള ക്ലാസ്സില്‍ വീണ്ടും..!!! അങ്ങനെ രണ്ടു വര്‍ഷത്തോളം പണ്ടത്തിന്റെ മണം അടിച്ചു ക്ലാസ്സില്‍ ഇരിക്കാന്‍ ഭാഗ്യം കിട്ടിയവന്‍..!!..,..
വിഷയം അതല്ല.. ആ ക്ലാസ്സില്‍ വെച്ച് എനിക്ക് പറ്റിയ ഒരു അമളി...എന്റെ ആത്മാര്‍ത്ഥ സുഹൃത്തിനോട്‌ എന്റെ സ്നേഹം കാണിക്കാന്‍ ശ്രമിച്ചപ്പോ സംഭവിച്ച അമളി..!!
അന്ന് ക്ലാസ്സില്‍ മാഷില്ലാതെ ഇരുന്നു സൊള്ളുന്നതിനിടയില്‍ ഓരോരുത്തരും വീമ്പും വീരത്വരവും തനിക്കു അതുണ്ട് ഇതുണ്ട് എന്നൊക്കെ പറയുന്നതിനിടയ്ക്ക് ഞാനും പറഞ്ഞു എന്റെ വീട്ടില്‍ ആ സാധനം  ഉണ്ട് എന്ന്(എന്താണെന്ന് ഞാന്‍ വഴിയെ പറഞ്ഞു തരാം).. അപ്പോഴാണ്‌ എന്റെ ആത്മമിത്രം സലീല്‍ പറയുന്നത് അവനു അത് ഭയങ്കര ഇഷ്ട്ടമാണെന്ന്.. കുറച്ചു കഴിഞ്ഞു മാഷ്‌ വന്നപ്പോ എല്ലാം നിന്നു, അങ്ങനെ അന്നത്തെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയപ്പോ വൈകുന്നേരത്തെ ചായയും കഴിഞ്ഞു ഇരിക്കുമ്പോ സലീലിനു ഇഷ്ട്ടമാണ് എന്ന് പറഞ്ഞ സാധനം അവനു കൊണ്ട് കൊടുക്കണം എന്ന് മനസ്സില്‍ വല്ലാത്ത ഒരു ആഗ്രഹം.. പക്ഷെ ഉമ്മയോട് ചോദിച്ചാല്‍ തരില്ല എന്ന് അറിയാവുന്നത് കൊണ്ട് ചോദിച്ചില്ല,പകരം ഉമ്മ കാണാതെ അടിച്ചു മാറ്റി..!
ഇനി ഇതെങ്ങനെ ആരും കാണാതെ അവനു കൊണ്ട് കൊടുക്കും എന്നതായി വിഷയം... അപ്പോഴാണ്‌ കുഞ്ഞു മനസ്സില്‍ ബുദ്ധി ഉദിച്ചത്, ഉപ്പ സാധനങ്ങള്‍ വാങ്ങി വരുന്നത് പത്രത്തില്‍ പൊതിഞ്ഞിട്ടല്ലേ, അത് പോലെ ഞാനും അത് പത്രത്തില്‍ പൊതിഞ്ഞു വെച്ചു..പിറ്റേ ദിവസം ആവേശത്തോടെ എണീറ്റു, എന്റെ സുഹൃത്തിനു ഇഷ്ട്ടപ്പെട്ട സാധനം കൊണ്ട് കൊടുക്കാന്‍ പോകുന്ന ദിവസത്തിന്റെ ഉന്മേഷം..!! രാവിലെ മദ്രസയില്‍ വെച്ച് അവനെ കണ്ടപ്പോ ഒന്നും പറഞ്ഞില്ല, കാരണം സ്കൂളില്‍ ഇന്റെര്‍വല്‍ സമയത്ത് ഒറ്റയ്ക്ക് ഒരു ഭാഗത്ത്‌ വിളിച്ചു കൊണ്ട് പോയി സര്‍പ്രൈസ് ആയി കൊടുക്കാന്‍..!!,... അങ്ങനെ മദ്രസ്സ കഴിഞ്ഞു, വീട്ടിലെത്തി സ്കൂളിലേക്ക് ബുക്കും എടുത്തു ഇറങ്ങി..ഉമ്മ കാണാതെ തലേ ദിവസം പൊതിഞ്ഞു വെച്ച സാധനം, ഇറങ്ങാന്‍ നോക്കുമ്പോ ഉമ്മാന്റെ കണ്ണ് വെട്ടിച്ചു പോക്കെറ്റില്‍ ഇട്ടു ഓടി...
സ്കൂളില്‍ എത്തി, ക്ലാസ്സിലേക്ക് നോക്കി..ഇല്ല അവന്‍ എത്തിയിട്ടില്ല...അപ്പൊ ഇന്റെര്‍വലിനു തന്നെ കൊടുക്കാം... മാഷെയും കാത്തു ഇരിക്കുമ്പോ ചെറിയ ഒരു ശങ്ക, പോക്കെറ്റില്‍ നിന്നു നനവ്‌ പുരതോട്ടു വരുന്നുണ്ടോ..!!! നോട്ട്ബുക്കിലെ ഒരു പേജ് പറിച്ചു പോക്കെറ്റിനു മുകളില്‍ വെച്ചു, നനവ്‌ ആ പേപ്പര്‍ വലിച്ചെടുക്കാന്‍....,....
അങ്ങനെ ക്ലാസ്സില്‍ മാശെത്തി..  സൂപ്പി മാസ്റര്‍... ക്ലാസ്സില്‍ കയറിയ ഉടനെ മണം പിടിക്കുന്ന രൂപത്തിലുള്ള മുഖഭാവം കണ്ടപ്പോ എന്റെ ഉള്ളില്‍ ഭേജാര് കേറി തുടങ്ങി..പടച്ചോനെ, എന്റെ കള്ളി പിടിക്കപ്പെടുമോ..!! ഹേ, അത് പണ്ടത്തിന്റെ മണം ഉണ്ടോന്നു നോക്കുന്നതാവും എന്ന് സമാധാനിച്ചു ഇരുന്നു.. ഹാജര്‍ ഒക്കെ എടുത്തു മാഷ്‌ ഞങ്ങളുടെ ഇടയിലേക്ക് വന്നു..
എന്താടോ ഒരു പ്രത്യേക മണം..???
റബ്ബേ, കുടുങ്ങിയോ..!!
മാഷ്‌ ബെഞ്ചുകൾക്കിടയിലൂടെ നടന്നു അവസാനം ഞാന്‍ ഇരിക്കുന്ന സ്ഥലത്തെത്തി..
"എന്താ തസ്നീമേ നിന്റെ അടുത്ത് ഒരു ഭയങ്കര മണം, ഒന്ന് എണീറ്റെ..!!!"
പോക്കെറ്റില്‍ നിന്നും വരുന്ന നനവിന് പുറമേ സിബ്ബിന്റെ അടുത്തും നനവ്‌ വന്നോ എന്നൊരു സംശയം..!!! തപ്പി നോക്കി, ഭാഗ്യം..അത് സംഭവിച്ചിട്ടില്ല..!!! എന്നെ മെല്ലെ ബെഞ്ചില്‍ നിന്നും ഇറക്കി സൈഡില്‍ നിര്‍ത്തി, അടിമുടി ഒന്ന് നോക്കിയപ്പോ പോക്കെട്ടിന്റെ ഭാഗത്ത്‌ ഒരു തടിപ്പും ഒരു നനവും..!!! എന്താ അത് എന്ന് ചോദിക്കാതെ മാഷ്‌ പോക്കെറ്റില്‍ കയ്യിട്ടു.. അതെ,അത് സൂപ്പി മാഷുടെ കയ്യില്‍..!!!...,..

ക്ലാസ്സില്‍ കൂട്ടച്ചിരി..ഞാന്‍ ഉരുകി ഒലിച്ചു...കൂട്ടത്തില്‍ സലീലും ചിരിക്കുന്നത് കണ്ടപ്പോ ഒരു കുത്ത് വെച്ച് കൊടുക്കാന്‍ തോന്നി, കാരണം അവനും വേണ്ടി കൊണ്ട് വന്നിട്ട് എന്നെ പൊക്കിയപ്പോ അവനും ചിരിക്കാന്‍ മുന്നില്‍..!!!
"ഇന്റെര്‍വെല്ലിനു വീട്ടില്‍ പോയി പാന്റും മാറ്റിയിട്ടു ക്ലാസ്സില്‍ കേറിയാ മതി..!!"
മാഷിന്റെ ഉത്തരവ് വന്നു..!! രക്ഷപ്പെട്ടു, അടിയൊന്നും കിട്ടിയില്ല... പക്ഷെ മാനം, അത് ശെരിക്കും പമ്പ കടന്നു..!!! ക്ലാസ്സിലെ കുട്ടികളല്ലേ കണ്ടുള്ളൂ എന്നും സമാധാനിച്ചു അവിടെ ഇരുന്നു..

പിറ്റേ ദിവസം വീട്ടില്‍ നിന്നും കുറച്ചു വീട്ടു സാധനങ്ങള്‍ വാങ്ങിക്കാന്‍ എന്നെ കടയിലേക്ക് അയച്ചു..പയിച്ചി സൂപ്പിക്കാന്റെ കടയില്‍ വലിയ തിരക്കിനിടയിലൂടെ നുഴഞ്ഞു കേറി ഞാന്‍ ലിസ്റ്റ് കൊടുത്തു.. ലിസ്റ്റും വാങ്ങി സൂപ്പീക്കാന്റെ ചോദ്യം;
 "തസ്നീമേ കുറച്ചു മരുന്ന് എനിക്കും കൊണ്ട് തരുമോ..!!!"
അതെ, അത് തന്നെ-കര്‍ക്കട സ്പെഷ്യല്‍ മരുന്ന്..!!

തലേ ദിവസം എന്റെ പോക്കെറ്റില്‍ നിന്നും പയിച്ചി സൂപ്പിക്കാന്റെ സുഹൃത്തായ സൂപ്പി മാസ്റര്‍ പിടികൂടിയ കര്‍ക്കട സ്പെഷ്യല്‍ മരുന്നിന്റെ കഥ സ്കൂളിനു പുറത്തും എത്തിയിരിക്കുന്നു..!! അവിടെ സാധനങ്ങള്‍ വാങ്ങാന്‍ നിന്ന ആളുകള്‍ സംഭവം കേട്ട് ചിരിക്കുന്നതിനിടയില്‍ ലിസ്റ്റ് കൊടുത്ത സാധനങ്ങള്‍ ഞാന്‍ വാങ്ങിയോ എന്ന് എനിക്ക് ഓര്‍മയില്ല.. ഇന്നും സൂപ്പി മാസ്റര്‍ എവിടെ കണ്ടാലും ഒന്ന് ചിരിക്കും, ആ ചിരിയുടെ പിന്നില്‍ അന്നത്തെ ആ മരുന്നിന്റെ മണമുണ്ടോ എന്ന് എനിക്ക് ഇപ്പോഴും സംശയം തോന്നാറുണ്ട്..!!

ലേബൽ: പ്രസവിച്ച സ്ത്രീകൾക്ക് ശരീര പുഷ്ട്ടിക്കു വേണ്ടി കർക്കിടക മാസത്തിൽ ഉണ്ടാക്കുന്ന ഒരു നാടൻ മരുന്നാണ് കർക്കിടകം സ്പെഷ്യൽ മരുന്ന്..പ്രസവ രക്ഷാ മരുന്ന് എന്നും അറിയപ്പെടുന്ന കറുത്ത നിറത്തിലുള്ള ഈ മരുന്ന് ഏകദേശം കറുത്ത ഹലുവ പോലെയിരിക്കും.. ഒരുപാട് നാടൻ പച്ചമരുന്ന് കൂട്ടുകൾ ഓട്ടുരുളിയിൽ എണ്ണയിൽ 6-8 മണിക്കൂർ തിളപ്പിച്ച്‌ കുറുക്കി എടുക്കുന്നതാണ് ഈ സ്പെഷ്യൽ ഐറ്റം.. ഇതിനു പ്രത്യേക മണമാണ്.. അതിന്റെ മണം വളരെ കൂടുതലാണ് എത്രത്തോളം എന്ന് വെച്ചാൽ ഇത് തിന്നു പിറ്റേ ദിവസം മൂത്രത്തിന് പോലും ആ മണമായിരിക്കും.. അതെ സമയം ശരീരം ശുദ്ധമാക്കാൻ ഇത് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു.. 

23 comments :

 1. ആ സസ്പെന്‍സ് സാധനമെന്തെന്ന് ആകാംക്ഷയോടെയാണ് അവസാനം വരെ എത്തിയത്. ആദ്യമായി കേള്‍ക്കുകയാണ് ഇതെപ്പറ്റി.

  ReplyDelete
  Replies
  1. അജിത്തേട്ടാ, ആദ്യമായിട്ട് കേൾക്കുകയാണോ..? കർക്കിടകം തുടങ്ങിയാൽ ഞങ്ങളുടെ നാട്ടിൽ ഇതിന്റെ മണം ഉയർന്നു തുടങ്ങും.. അത് തയ്യാറാക്കുമ്പോ ഉണ്ടാവുന്ന മണം ഒരുപാട് ദൂരത്തേക്കു വ്യാപിക്കും.. ഇപ്പൊ കുടുംബശ്രീ യുണിറ്റുകാരും ഉണ്ടാക്കി വില്പന തുടങ്ങിയിട്ടുണ്ട്.. ഒരു കിലോക്ക് അഞ്ഞൂറിന് അടുത്താണ് വില..

   Delete
 2. കർക്കിടകം തുടങ്ങിയാൽ ഞങ്ങളുടെ നാട്ടിൽ ഇതിന്റെ മണം ഉയർന്നു തുടങ്ങും.. അത് തയ്യാറാക്കുമ്പോ ഉണ്ടാവുന്ന മണം ഒരുപാട് ദൂരത്തേക്കു വ്യാപിക്കും.. ഇപ്പൊ കുടുംബശ്രീ യുണിറ്റുകാരും ഉണ്ടാക്കി വില്പന തുടങ്ങിയിട്ടുണ്ട്.. ഒരു കിലോക്ക് അഞ്ഞൂറിന് അടുത്താണ് വില..

  ReplyDelete
 3. ഹഹഹഹ.. കൊള്ളാലോ...

  ReplyDelete
 4. എനിക്കും ഇഷ്ടാ ഇതിന്റെ മനം.. പക്ഷെ ചെറിയ കയ്പ്പല്ലേ... കഴിക്കാൻ അതുകൊണ്ട് അത്ര ഇഷ്ടമല്ല.. :)
  എഴുത്ത് കൊള്ളാം... ഒരു പാട് ഭാഗങ്ങൾ കുറച്ചൂടെ ശരിയാക്കാമായിരുന്നു...

  ReplyDelete
  Replies
  1. തുടക്കക്കാരനാണ്.. എഴുത്തിലെ കുറവുകൾ കാണിച്ചു തരിക.. കൂടുതൽ നല്ലതാക്കാൻ അതുപകരിക്കും..

   ചേച്ചി, കയ്പ്പ് വലിയ രീതിയിൽ ഉണ്ടാവില്ലല്ലോ.. ശർക്കര കൂടുതൽ ഇടാത്തത് കൊണ്ടാവും..

   Delete
 5. ഹെ ഹെ.....,എഴുത്ത് നന്നായിട്ടുണ്ട്.

  http://dishagal.blogspot.in/

  ReplyDelete
  Replies
  1. അഭിപ്രായത്തിനു നന്ദി ജാസിൽ.. :)

   Delete
 6. ഇങ്ങനെ ഏതൊ ഒരു മരുന്ന് എനിക്കും ഓർമയുണ്ട്,
  കൊള്ളാം

  ReplyDelete
  Replies
  1. കർക്കടക മാസം നോക്കി ഒന്ന് നാട്ടിൽ പോയി ഇത് ഒപ്പിക്കാൻ നോക്കിക്കോ.. ;)

   Delete
 7. ച്ചെ .. ഇതായിരുന്നോ സധനം ? .. ഞാൻ തെറ്റി ധരിച്ചു .
  anyways ,, good one

  ReplyDelete
  Replies
  1. അല്ലെങ്കിലും നിനക്ക് തെറ്റിദ്ധാരണ കുറച്ചു കൂടുതലാ.. :P

   Delete
 8. ഛെ!! ഇതായിരുന്നോ സാധനം ! ഞാൻ വെറുതെ എന്തൊക്കെയോ ആലോചിച്ചു ! ഈ സാധനം ഞാനും കഴിച്ചിട്ടുണ്ട്. തസ്നീമിന്റെ അയല്വാസി ആയി വരും ഞാൻ! നരിപ്പറ്റ കാരനാണ്. കലാ മത്സരങ്ങല്ക് വന്നിട്ടുണ്ട് പണ്ട് ഈ ഭൂമി വാതുക്കൽ സ്കൂളിൽ .എഴുത്ത് തുടരുക ആശംസകൾ.

  ReplyDelete
  Replies
  1. അഭിപ്രായത്തിനു നന്ദി.. നരിപ്പറ്റക്കാരനാണല്ലെ.. അപ്പൊ നിഖിലിന് നല്ല അനുഭവം ഉണ്ടാവുമല്ലോ കര്ക്കിടക മാസത്തിലെ ഈ സുഗന്ധത്തെ പറ്റി...

   Delete
 9. ഓര്‍മകളില്‍ നനവുള്ള ,മണമുള്ള ഓര്‍മ ..ഓര്‍മക്കെന്തൊരു സുഗന്ധം !!
  എനിക്ക് ആ സാധനം ഭയങ്കര ഇഷ്ട്ടമാ ! ;)


  കൊള്ളാം ...
  അസ്രൂസാശംസകള്‍
  http://asrusworld.blogspot.in/

  ReplyDelete
  Replies
  1. ഹ ഹ.. ഇത് വരെ അഭിപ്രായം പറഞ്ഞവരിൽ ആരും എനിക്ക് കൂട്ടായി വന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടു നിൽക്കുകയായിരുന്നു.. ;)

   Delete
 10. ആദ്യമായി കേള്‍ക്കുകയാണ് ഈ സ്പെഷ്യല്‍ മരുന്നിനെ പറ്റി.

  ReplyDelete
  Replies
  1. ശരീര പുഷ്ട്ടിക്കു ബെസ്റ്റാ..

   Delete
 11. ഹഹ കൊള്ളാം ട്ടോ ഈ പോസ്റ്റ്‌ .

  ReplyDelete
  Replies
  1. ഫൈസല്‍ക്ക, അഭിപ്രായത്തിനു നന്ദി..

   Delete
 12. നന്നായിട്ടുണ്ട് . പിന്നെ ചില അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ . ആശംസകള്‍

  ReplyDelete
  Replies
  1. തീർച്ചയായും ശ്രദ്ധിക്കാം.. അഭിപ്രായത്തിനു നന്ദി..

   Delete
 13. എന്‍റെ മോനെ ഈ മരുന്ന് ചെറുപ്പത്തില്‍ കുറച്ചു കഴിച്ചത് കൊണ്ടായിരിക്കും ഇപ്പോളും തടി കുറക്കാന്‍ ശ്രമിച്ചിട്ടും കകുറയാത്തതു ഞാന്‍... ...

  ReplyDelete