
ഒരു വ്യക്തിയെ എങ്ങനെ കൊല്ലാം എന്ന് നമുക്ക് നമ്മുടെ മാധ്യമങ്ങള്‍ ബ്രെകിംഗ് ന്യൂസ് ആയി കാണിച്ചു തന്നു...ഒരു വാര്‍ത്ത ഫ്ലാഷ് ന്യൂസും breaking ന്യൂസും ഒക്കെ ആയി കാണിക്കുമ്പോള്‍ അതിന്റെ വസ്തുത എന്താണെന്നു മനസ്സിലാക്കേണ്ട ബാധ്യത നമ്മുടെ മാധ്യമങ്ങള്‍ മറന്നു പോകുന്നു...ആരെങ്കിലും വിളിച്ചു പറഞ്ഞ നുണകള്‍ "നേരോടെ നിരന്തരം നിര്‍ഭയം" ജനങ്ങള്‍ക്ക് എത്തിച്ചു തരാനുള്ള മത്സരത്തിനിടയ്ക്ക് ഒരിക്കലും സംഭവിച്ചു കൂടാത്ത, ഒരിക്കലും മാപ്പര്‍ഹിക്കാത്ത ഒരു തെറ്റാണ് കൊച്ചിന് ഹനീഫയോട് മാധ്യമങ്ങള്‍ ചെയ്തത്...വസ്തുതകള്‍ മനസ്സിലാക്കാതെ ഇങ്ങനെ എത്ര വാര്‍ത്തകള്‍ ഇവര്‍ നമുക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു തന്നു...എല്ലാം കഴിഞ്ഞു ഒരു ഖേദം....ഹനീഫാ......ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് ഇവര്‍ക്ക് പോലും അറിയില്ല...ഇവരോട് പൊറുക്കേണമേ .........